Post Category
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ വരവറിയിച്ച് സൈക്ലിങ് ഇന്ന് (25)
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന സൈക്ലിങ് ഇന്ന് (25) നടക്കും. കോഴിക്കോട് ബീച്ചിൽ നിന്നും ആരംഭിക്കുന്ന സൈക്ലിങ് രാവിലെ 6.45 ന് ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. സൈക്ലിങ് സംഘത്തെ
ബേപ്പൂരിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. രാവിലെ ആറ് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.
ജനകീയ ശുചീകരണം ഇന്ന് (25)
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ മുന്നോടിയായി ബേപ്പൂരിൽ ഇന്ന്(25) ജനകീയ ശുചീകരണം നടക്കും. ബേപ്പൂർ, ചാലിയം ഇമ്പിച്ചി ഹാജി എന്നീ സ്കൂളിലെ എസ്പിസി കേഡറ്റ്സ്, പ്രദേശവാസികൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. രാവിലെ ഏഴ് മണി മുതൽ ബേപ്പൂർ, ചാലിയം എന്നിവിടങ്ങളിലാണ് ശുചീകരിക്കുക.
date
- Log in to post comments