Skip to main content

അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള ഗവര്‍ണര്‍ക്ക് വേണ്ടി കോഴിക്കോട് തുറമുഖ പരിധിയിലെ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഓഫീസ് ബില്‍ഡിങ്ങിന് മുകളില്‍ ഒരു വര്‍ഷത്തേക്ക് ലൈറ്റ് സംവിധാനത്തോടെ പരസ്യ ബോര്‍ഡ് സ്ഥാപിച്ച് പരിപാലിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 26ന് രാവിലെ 11 വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2414863

അധ്യാപക നിയമനം

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിസിറ്റിങ് ഫാക്കല്‍റ്റി നിയമനത്തിന് ജനുവരി രണ്ടിന് രാവിലെ 10ന് അഭിമുഖം നടത്തും. കമ്പ്യൂട്ടര്‍ സയന്‍സില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം.
ഹോട്ടല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജനുവരി രണ്ടിന് രാവിലെ 11ന് നടക്കും. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദത്തോടൊപ്പം ബിരുദാന്തര ബിരുദം/രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് പങ്കെടുക്കാം. നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേര്‍സ് എലിജിബിലിറ്റി ടെസ്റ്റ് പാസായവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2385861.

കബഡി മത്സരം 28ന്

ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ കബഡി ടെക്നിക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികള്‍ക്കായി കബഡി മത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 28ന് കോഴിക്കോട് നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്പത് മുതലാണ് മത്സരം. 70 കിലോഗ്രാമില്‍ താഴെ ഭാരമുള്ള 2007 ജനുവരി 18ന് ശേഷം ജനിച്ച ആണ്‍കുട്ടികളടങ്ങിയ ടീമുകള്‍ക്ക് പങ്കെടുക്കാം. ടീമുകള്‍ മത്സര ദിവസം രാവിലെ എട്ടിന് ആധാര്‍ കാര്‍ഡിന്റെ അസ്സല്‍, പകര്‍പ്പ്, ഫോട്ടോ പതിച്ച എന്‍ട്രി ഫോം, എന്‍ട്രി ഫീ എന്നിവ സഹിതം എത്തണം. ഫോണ്‍: 9847094495, 9946834105

താലൂക്ക് വികസന സമിതി യോഗം

2026 ജനുവരിയിലെ താലൂക്ക് വികസന സമിതി യോഗം ജനുവരി മൂന്നിന് രാവിലെ 11ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം

വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുടെ കഴിവും ഉല്‍പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന തൊഴില്‍ വകുപ്പ് നല്‍കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളികള്‍, നിര്‍മാണം, കള്ള് ചെത്ത്, മരം കയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം, ടെക്‌സ്‌റ്റൈല്‍ മില്‍, ഗാര്‍ഹികം, മത്സ്യബന്ധനം-വില്‍പ്പന, സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍, നഴ്സ്, കരകൗശല വിദഗ്ധര്‍, പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പ് പണി, മരപ്പണി, കല്‍പ്പണി, വെങ്കലപ്പണി, കളിമണ്‍പാത്ര നിര്‍മാണം, കൈത്തറി വസ്ത്ര നിര്‍മാണം, ആഭരണ നിര്‍മാണം, ഈറ്റ, കാട്ടുവള്ളി പാരമ്പര്യ തൊഴിലാളി), മാനുഫാക്ചറിങ്/പ്രോസസിങ് മേഖലയിലെ തൊഴിലാളികള്‍ (മരുന്ന് നിര്‍മാണം, ഓയില്‍ മില്‍, ചെരുപ്പ് നിര്‍മാണം, ഫിഷ് പീലിങ്), ഐ.ടി, ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍, പാചകത്തൊഴിലാളി എന്നീ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെ www.lc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രമെന്‍േറഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതനത്തില്‍ ട്രേഡ്‌സ്മാന്‍ നിയമനത്തിന് ഡിസംബര്‍ 30ന് രാവിലെ 10.30ന് അഭിമുഖം നടത്തും. പി.എസ്.സി നിര്‍ദേശിച്ച യോഗ്യതകള്‍ ഉണ്ടാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://geckkd.ac.in.

രജിസ്റ്റര്‍ ചെയ്യണം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലിക നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ എഴുത്തു പരീക്ഷക്കായി ജിഎന്‍എം/ബി.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31നകം എച്ച്.ഡി.എസ് ഓഫീസിലെത്തി രജിസ്റ്റര്‍ ചെയ്യണം.

 

തൊഴില്‍ പരിശീലനം

കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ സൗജന്യ പേപ്പര്‍ ബാഗ്, ഫയല്‍ നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18-49 പ്രായപരിധിയിലുള്ളവര്‍ക്ക് ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 9447276470.

date