Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

 

കോന്നി സിഎഫ്ആര്‍ഡിയുടെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് അഭികാമ്യം. താത്പര്യമുള്ളവര്‍ ഈ മാസം 17ന് രാവിലെ 11ന് കോന്നി സിഎഫ്ആര്‍ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. 

        (പിഎന്‍പി 4050/18)

date