Skip to main content

സർഗ്ഗോത്സവം: മത്സരാർഥികൾക്ക് താമസ സൗകര്യമൊരുക്കി പട്ടികവർഗ വികസന വകുപ്പ്

സർഗ്ഗോത്സവം 2025 ന്റെ ഭാഗമായി വിവിധ ജില്ലയിൽ നിന്നെത്തിയ മത്സരാർഥികൾക്കും എസ്കോർട്ടിംഗ് സ്റ്റാഫുകൾക്കും വിപുലമായ താമസ സൗകര്യമൊരുക്കി പട്ടികവർഗ വികസന വകുപ്പ്. സംസ്ഥാനത്തെ 22 മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെയും 120 പ്രീമെട്രിക് ഹോസ്റ്റലുകളിലേയും 1475 വിദ്യാർഥികൾക്കാണ് താമസ സൗകര്യമൊരുക്കിയത്. 158 സ്റ്റാഫുകൾ പൂർണ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.

1015 വിദ്യാർഥികൾക്കും 118 സ്റ്റാഫുകൾക്കും നഗരത്തിലെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള ലോഡ്ജുകളിലാണ് താമസ സൗകര്യമൊരുക്കിയത്. 321 വിദ്യാർഥികൾക്കും 29 സ്റ്റാഫുകൾക്കും പട്ടുവം എം ആർ എസ് സ്കൂളിലും 139 വിദ്യാർഥികൾക്കും 11 സ്റ്റാഫുകൾക്കും ജില്ലയിൽ എസ് സി/ എസ് ടി ഹോസ്റ്റലുകളിലുമാണ് സൗകര്യം. 1475 കുട്ടികളും 20 ജഡ്ജസും 158 എസ്കോർട്ടിംഗ് സ്റ്റാഫുകളും 162 ഒഫീഷ്യൽ സ്റ്റാഫുകളും 30 മറ്റ് അതിഥികളും 72 വളണ്ടിയർമാരുമടക്കം 1795 പേർ സർഗ്ഗോത്സവത്തിന്റെ ഭാഗമാകുന്നുണ്ട്.

വിവിധ ജില്ലകളിൽ നിന്ന് പ്രത്യേകം ഏർപ്പെടുത്തിയ വാഹനങ്ങളിൽ എല്ലാ മത്സരാർഥികളും ശനിയാഴ്ചതന്നെ ജില്ലയിൽ എത്തിയിരുന്നു. ഡിസംബർ 30 ന് വൈകുന്നേരം സമാപന സമ്മേളനത്തിന് ശേഷം മടങ്ങും.

date