Skip to main content

സർഗോത്സവം രണ്ടാം ദിനത്തിൽ നാടകം പ്രധാന ആകർഷകമാകും

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർഥികളുടെ സംസ്ഥാനതല കലാമേള സർഗോത്സവത്തിന്റെരണ്ടാം ദിനമായ തിങ്കളാഴ്ച നാടകം പ്രധാന ആകർഷകമാകും. വേദി രണ്ട് കനലിലാണ് നാടക മത്സരം അരങ്ങേറുക.

പ്രധാന വേദിയായ കലക്ടറേറ്റ് മൈതാനിയിലെ വേദി ഒന്ന് 'കളിയാട്ടത്തിൽ' പരമ്പരാഗത ഗാനം (സീനിയർ), നാടോടി നൃത്തം സീനിയർ  ആൺ, പെൺ എന്നീ മത്സരങ്ങൾ അരങ്ങേറും. വേദി മൂന്ന് 'പറശ്ശിനി' യിൽ കവിതാ പാരായണം മലയാളം ജൂനിയർ, സീനിയർ വിഭാഗം, വേദി നാല് 'ജ്വാല' യിൽ ജലച്ചായം ജൂനിയർ സീനിയർ വിഭാഗം, പെൻസിൽ ഡ്രോയിങ്ങ് വിഭാഗം എന്നിവ അരങ്ങേറും. 

മൂന്നാം ദിനവും അവസാന ദിവസവുമായ ചൊവ്വാഴ്ച വേദി ഒന്നിൽ സീനിയർ വിഭാഗം സംഘനൃത്തം, വേദി രണ്ടിൽ സീനിയർ വിഭാഗം സംഘഗാനം, വേദി മൂന്നിൽ സീനിയർ, ജൂനിയർ വിഭാഗം മോണോആക്ട്, ജൂനിയർ, സീനിയർ വിഭാഗം മിമിക്രി എന്നിവയും വേദി നാലിൽ ജൂനിയർ സീനിയർ വിഭാഗം മലയാളം കഥാരചന, കവിതാരചന എന്നിവയും അരങ്ങേറും
മുനിസിപ്പൽ ഹയർ സെക്കന്ററി സ്കൂൾ, മഹാത്മ മന്ദിരം എന്നിവടങ്ങളാണ് മറ്റ്‌ വേദികൾ. 

സമാപന സമ്മേളനം ഡിസംബര്‍ 30ന് വൈകീട്ട് നാല് മണിക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍ അധ്യക്ഷനാകും.

date