Skip to main content

ഉന്നതി വിജ്ഞാന കേരളം തൊഴിൽ പരിശീലന പദ്ധതി ഇന്ന് (ശനി) മന്ത്രി ഉദ്ഘാടനം ചെയ്യും

 

പട്ടികജാതി - പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന 'ഉന്നതി വിജ്ഞാന കേരളം' തൊഴിൽ പരിശീലന പദ്ധതി ഉദ്ഘാടനം ഇന്ന്.
കോഴിക്കോട്  മരുതോങ്കര എം.ആര്‍.എസില്‍  വൈകിട്ട് നാലിന് മന്ത്രി ഒ ആർ  കേളു പദ്ധതി ഉദ്ഘാടനം ചെയ്യും.

പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പും കെ - ഡിസ്കും വിജ്ഞാനകേരളവും സംയുക്തമായി ആവിഷ് കരിച്ച് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് 'ഉന്നതി -വിജ്ഞാന കേരളം.
ഇന്റേണ്‍ഷിപ്പുകള്‍, തൊഴില്‍, അപ്രന്റീസ് ഷിപ്പുകള്‍ വഴി 2026 മാര്‍ച്ച് 31 നകം 10,000 തൊഴിലവകരങ്ങള്‍ സൃഷ്ടിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.

 സംസ്ഥാനത്തെ ഐടിഐ, പോളിടെക്നിക് പഠനം പൂർത്തിയായ തൊഴിലന്വേഷകർക്ക് വിവിധ ട്രേഡുകളിൽ ഡൊമൈൻ പരിശീലനവും വ്യക്തിത്വ വികസന പരിശീലനവും ഉറപ്പാക്കി തൊഴിലിലേക്ക് എത്തിക്കുക എന്നതാണ്   പദ്ധതിയുടെ ആദ്യഘട്ട  ലക്ഷ്യം.

 ഐടിഐ ട്രേഡുകൾ വിജയിച്ച മുഴുവൻ പട്ടികജാതി-പട്ടികവർഗ തൊഴിലന്വേഷകർക്ക് തൊഴിൽ സാദ്ധ്യതകൾ, വിവിധ തൊഴിൽ മേഖലകൾ, ബ്രിഡ്ജ് കോഴ്സുകൾ, നൂതന സങ്കേതങ്ങൾ എന്നിവ ഇതിനകം പരിചയപ്പെടുത്തി.  ഡിസംബർ 26 മുതൽ ജനുവരി 4 വരെ തിരഞ്ഞെടുത്ത ഐ.ടി.ഐകളിലും മോഡൽ റസിഡൻഷ്യൽ സ് കൂളുകളിലുമായി തുടർ പരിശീലനങ്ങൾ സംഘടിപ്പിക്കും.

date