Skip to main content
കോഴിക്കോട് കോർപ്പറേഷൻ മേയർ ആയി  തിരഞ്ഞെടുക്കപ്പെട്ട ഓ. സദാശിവൻ

ഒ സദാശിവന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍; ഡോ. എസ് ജയശ്രീ ഡെപ്യൂട്ടി മേയര്‍

 

കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ഒ സദാശിവന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. തടമ്പാട്ട് താഴം ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലറായ ഒ സദാശിവന് മേയര്‍ സ്ഥാനത്തേക്ക് 33 വോട്ടുകളാണ് ലഭിച്ചത്.  
ഡെപ്യൂട്ടി മേയറായി ഡോ. എസ് ജയശ്രീ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടൂളി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറായ ഡോ. എസ് ജയശ്രീക്ക് 35 വോട്ടുകളാണ് ലഭിച്ചത്.

date