Post Category
ബേപ്പൂർ വാട്ടർ ഫെസ്റ്റ് # 6
ആകാശ വിസ്മയമായി പാരാമോട്ടറിംഗ്
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിലെത്തിയവർക്ക് വിസ്മയ കാഴ്ചയായി പാരാമോട്ടറിംഗ്. ഗോതീശ്വരം ബീച്ചിൽ നിന്നും പറന്നുയർന്ന ഗ്ലൈഡറുകൾ ബേപ്പൂർ മറീന ബീച്ചിൻ്റെ ആകാശത്ത്
ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. ഫെസ്റ്റിന്റെ എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണി വരെ പാര മോട്ടറിംഗ് ഷോ ഉണ്ടാകും. പാരഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് സ്വദേശിയായ സലീം ഹസൻ, കണ്ണൂർ സ്വദേശിയായ സേവിയർ തോമസ് എന്നീ പാരാമോട്ടർ ഗ്ലൈഡർമാരാണ് ആകാശത്ത് സുന്ദരകാഴ്ചകൾ തീർത്തത്.
date
- Log in to post comments