Skip to main content

പ്രവാസികള്‍ക്കായി പ്രത്യേക പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കണമെന്ന് സംസ്ഥാനതല സെമിനാറിൽ നിർദേശം

പ്രവാസികളുടെ പരാതി പരിഹാരത്തിനായി സംസ്ഥാനത്ത് പ്രത്യേക പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കണമെന്നും എന്‍.ആര്‍.ഐ കമ്മീഷന്‍ യാഥാര്‍ഥ്യമാക്കുമെന്നുമുള്ള നിർദേശം വിഷൻ 2031- പ്രവാസി കാര്യ വകുപ്പിന്റെ മലപ്പുറത്തു നടന്ന സംസ്ഥാനതല സെമിനാറിൽ നിർദേശം.   തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവാസി സൗഹൃദ ഇടങ്ങള്‍ ഒരുക്കും. പ്രവാസി ബിസിനസ് റീജനറേഷന്‍ പ്രോഗാം, പ്രവാസികള്‍ക്ക് ലീഗല്‍ അസിസ്റ്റന്‍സ്, പുതിയ പ്രവാസത്തെ സംബന്ധിച്ചുള്ള ആശങ്ങള്‍ക്കനുസരിച്ച് സമൂഹത്തെ തയ്യാറാക്കല്‍, നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളിലും പെന്‍ഷന്‍ സ്‌കീമുകളിലും കാലോചിതമായ പരിഷ്‌കരണം തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.
നോര്‍ക്ക സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി ചർച്ച നയിച്ചു.

ലോകകേരള സഭാംഗം പി.എം. ജാബിര്‍, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി.കെ. റഊഫ്, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് വര്‍ക്കിങ്് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവാസികള്‍ക്ക് ceonorkaroots@gmail.com ലേക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയയ്ക്കാം.

date