ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് # 7 ഉദ്വേഗമുയര്‍ത്തി കോസ്റ്റ് ഗാര്‍ഡിന്റെ സര്‍ച്ച് ആന്റ് റെസ്ക്യൂ ഡെമോ
ബേപ്പൂര്‍ കടപ്പുറത്തെത്തിയ സഞ്ചാരികള്‍ക്ക് നവ്യാനുഭവമായികോസ്റ്റ് ഗാര്‍ഡിന്റെ രക്ഷാദൗത്യ പ്രദര്‍ശനം. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ബേപ്പൂര്‍ ബ്രേക്ക് വാട്ടറില്‍ രക്ഷാദൗത്യം നടത്തിയത്. സര്‍ച്ച് ആന്റ് റെസ്ക്യൂ പ്രദര്‍ശനം, കടലില്അപകടങ്ങളില്പെടുന്നവര്ക്കായി നടത്തുന്ന തെരച്ചില്‍-രക്ഷാപ്രവര്‍ത്തനം എന്നിവ കാണികള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് ഉദ്യോഗസ്ഥര്‍ കൈയ്യടി നേടിയ. കടലിലും കായലിലും ബോട്ടുകളും വള്ളങ്ങളും മറ്റുംഅപകടത്തില്പ്പെടുമ്പോഴും വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവര്‍ത്തനവും സുരക്ഷാ പ്രവര്‍ത്തനവും കാണികള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് # 8
നിധി തേടി കടലില്‍; ആകാംക്ഷ നിറച്ച് ട്രഷര്‍ ഹണ്ട്
ആകാംക്ഷ നിറച്ച് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രഷര്‍ ഹണ്ട് മത്സരം. രണ്ടു പേര് അടങ്ങുന്ന 24 ടീമാണ് ബേപ്പൂര്‍ ബ്രേക്ക് വാട്ടറില്‍ നടന്ന ട്രഷര്‍ ഹണ്ട് മത്സരത്തില്‍ പങ്കെടുത്തത്.
നിശ്ചിത സമയത്തിനുള്ള വെള്ള ഒളിപ്പിച്ച ട്രഷറുകളില്‍ ഏറ്റവും കൂടുതല്‍
കണ്ടെത്തിയ ജസീര്‍, ഇര്ഫാന് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. റസാഖ്, മുഹമ്മദ് കോയ ടീം, ഷംസു, റഹീം ടീം എന്നിവര്‍ രണ്ടാം സ്ഥാനം നേടി. അനസ്, സലാം എന്നിവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് അയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് മുവ്വായിരം രൂപയുമാണ് സമ്മാനത്തുക.
- Log in to post comments