ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നസ്സ് ക്യാമ്പയിന്
സൈക്കിള്‍ റാലിയും ഉദ്ഘാടന പരിപാടികളും സംഘടിപ്പിച്ചു
ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നസ്സ് ക്യാമ്പയിന് മുന്നൊരുക്ക പ്രവര്‍ത്തങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സൈക്കിള്‍ റാലി കുന്നമംഗലം ഐഐഎമ്മിന് സമീപം ജില്ലാ കലക്ടര്‍ സ്നേഹികുമാര്‍ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. പൊതുജനങ്ങള്‍, വിവിധ വകുപ്പുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ റാലിയുടെ ഭാഗമായി. വൈകിട്ട് ആറിന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറില്‍ അവസാനിച്ച റോഡ് ഷോയും കലാകായിക പരിപാടികളും കോഴിക്കോട് മേയര്‍ ഒ സദാശിവന് ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷനായി. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സി കെ ഷാജി, അഡീഷണല്‍ ഡിഎംഒ ഡോ. വി.പി രാജേഷ്, വയനാട് എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മനേജര്‍ ഡോ. സമീഹ സൈതലവി, നവകേരള പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. അഖിലേഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിലെയും ആരോഗ്യകേരളത്തിലെയും ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായ്പാട്ട് നാട്യസംഘം കോഴിക്കോട് വാമൊഴി ഫോക് ബാന്‍ഡ് അവതരിപ്പിച്ച നാടന്‍പാട്ട് അജയ് ഗുരുക്കളും സംഘവും അവതരിപ്പിച്ച കളരിപ്പയറ്റ് കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ഡിസംബര്‍ 26 ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച റോഡ് ഷോയ്ക്ക് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി.
ജീവിതശൈലി രോഗങ്ങളുടെ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 2026 ലെ പുതുവത്സര ദിനത്തില്‍ ആരോഗ്യത്തിനായി പ്രതിജ്ഞ എടുക്കും. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസ്രത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യപരിപാലനം എന്നീ ഘടകങ്ങളില്‍ ഊന്നിയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് യുവജനങ്ങളും കുട്ടികളും ഉള്‍പ്പെടെ എല്ലാവര്ക്കും പ്രചോദനം നല്‍കുക എന്നതാണ് വൈബ് 4 വെല്‍നസ്സ് ക്യാമ്പയിന് ലക്ഷ്യം. ഇതിനായി ആവശ്യമായ സംവിധാനങ്ങള്‍ സര്‍ക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍. സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് ക്യാമ്പയിന്റെ ഭാഗമായി ഒരുക്കി നല്‍കും.
- Log in to post comments