Skip to main content

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് # 8

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് 2025 സീസണ്‍ 5 ഇന്ന് സമാപിക്കും

ഡ്രാഗണ്‍ ബോട്ട് റേസ് മത്സരം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും

ബേപ്പൂരിന് ജല-കായിക-സാഹസികതയുടെ മൂന്നു ദിനരാത്രങ്ങള്‍ സമ്മാനിച്ച അഞ്ചാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് ഇന്ന്(28) സമാപിക്കും. ഫെസ്റ്റിലെ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം വൈകീട്ട് നടക്കും. ഫെസ്റ്റിന്റെ ഭാഗമായി രാവിലെ ആറിന് ചാലിയത്ത് നിന്ന് ബേപ്പൂരിലേക്ക് മാരത്തണ്‍ നടക്കും. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സച്ചിന്‍ ദേവ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. 

വാട്ടര്‍ ഫെസ്റ്റിലെ മൂന്നാം ദിനമായ ഇന്ന് മലബാറില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഡ്രാഗണ്‍ ബോട്ട് റേസ് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബേപ്പൂര്‍ ബ്രേക്ക് വാട്ടറിലും ചെസ് മത്സരം ചാലിയം ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് രണ്ടിനും ആരംഭിക്കും. ടേബിള്‍ ടോപ്പ്, സിറ്റ് ഓണ്‍ ടോപ്പ് കയാക്കിങ് തുടങ്ങി മത്സരങ്ങള്‍ രാവിലെ എട്ടിന് തുടങ്ങും. ടോവബിള്‍ റൈഡുകളായ സോഫയുടെ അകൃതിയിലെ ബമ്പര്‍ ബോട്ട്, ബനാന ബോട്ട്, കയാക്കിങ് ബോട്ടുകള്‍ എന്നിവറൈഡുകള്‍ എന്നിവയും ആവേശക്കാഴ്ചയാകും. രാവിലെ 11 മണി മുതല്‍ നാല് മണി വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി റൈഡുകളില്‍ കയറാം. കോസ്റ്റ്ഗാര്‍ഡ്, നേവി കപ്പല്‍ പ്രദര്‍ശനവും രാവിലെ 10 മുതല്‍ ആരംഭിക്കും. ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുഡ് ഫെസ്റ്റ് 29 വരെ തുടരും.

date