ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് # 9
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: ഹൃദയം കീഴടക്കി കലാപരിപാടികള്‍
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ രണ്ടാം ദിവസം വിവിധ വേദികളിലായി നിറഞ്ഞ സദസ്സില്‍ വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍ നടന്നു. ഫ്യൂഷന്‍ ഡാന്‍സ്, സിനിമ- മെലഡി ഗാനങ്ങള്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രദര്‍ശനം, ജിംനാസ്റ്റിക് ഷോ, ആര്‍ട്ടിസ്റ്റിക് യോഗ എന്നിവ വിവിധ വേദികളിലായി അരങ്ങേറി. ബേപ്പൂര്‍ മറീന ബീച്ചിലെ വേദിയില്‍ ബേപ്പൂരിലെ കലാകാരര്‍ അവതരിപ്പിച്ച ആര്‍ടിസ്റ്റിക് യോഗാസന, ഫ്യൂഷന്‍ ഡാന്‍സ്, മ്യൂസിക് നൈറ്റ് എന്നിവ അരങ്ങേറി. ഒഷ്യാനസ് ചാലിയം വേദിയില്‍ അരങ്ങേറിയ മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രദര്‍ശനവും ജിംനാസ്റ്റിക് ഷോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
നല്ലൂര്‍ മിനി സ്റ്റേഡിയത്തില്‍ സംഗീത സന്ധ്യയും റഹ്മാന്‍ പാര്‍ക്കില്‍ റെഡ് വോയ്‌സ് അവതരിപ്പിച്ച ഗസല്‍ നൈറ്റും നടന്നു. രാമനാട്ടുകര ഗവ. എയുപി സ്‌കൂളില്‍ നടന്ന 'അകലേ താരാപഥങ്ങളില്‍' നാടകം പ്രേക്ഷക പ്രശംസ നേടി. ഫറോക്ക് വീ പാര്‍ക്കില്‍ മാജിക് ആന്‍ഡ് മെന്റലിസം പ്രോഗ്രാമും നല്ലളം വീ പാര്‍ക്കില്‍ റിഥം നൈറ്റും നടന്നു.
- Log in to post comments