വാക്ക്- ഇന്‍ - ഇന്റര്‍വ്യൂ
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്‌സ്യല്‍ അപ്രൻറിസ്മാരെ തെരഞ്ഞെടുക്കുന്നു. പ്രായപരിധി 30 വയസ്സ്. അടിസ്ഥാന യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദം + കമ്പ്യൂട്ടര്‍ പരിജ്ഞാനം. അഭിമുഖം 2026 ജനുവരി അഞ്ച് രാവിലെ 11 മണിക്ക് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കാര്യാലയം, എസ്. എന്‍. വി സദനം, ന്യൂ ചാത്തനാട് ഹെഡ് പോസ്റ്റ് ഓഫീസ്, ആലപ്പുഴ - 688001യിൽ നടക്കും . യോഗ്യരായ ഉദ്യോഗാർഥികൾ എസ്.എസ്.എല്‍.സി മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍പരിചയ രേഖകളും (ഉണ്ടെങ്കില്‍) സഹിതം ബോര്‍ഡിന്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിര്‍ദ്ദിഷ്ട സമയത്ത് ഹാജരാകേണ്ടതാണ്. മുന്‍പ് ബോര്‍ഡില്‍ ഒരു തവണ മാത്രം അപ്രന്റീസായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് അഭിമുഖത്തിൽ മറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0477-2965384.
- Log in to post comments