Post Category
മെഡിക്കല്‍ ഓഫീസര്‍: താല്‍ക്കാലിക നിയമനം
ഇടുക്കി ജില്ലയിലെ ജില്ലാ ആയുര്‍വേദ ആശുപത്രി തൊടുപുഴയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 90 ദിവസ കാലയളവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബി എ എം എസ്, എം ഡി (കൗമാരഭൃത്യം), റ്റി സി എം സി രജിസ്ട്രേഷന് എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2026 ജനുവരി 7 ബുധനാഴ്ച രാവിലെ 10.15 ന് കുയിലിമലയിലുള്ള സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 04862-232318 എന്ന നമ്പറില്‍ ഓഫീസ് സമയത്ത് ലഭിക്കും.
date
- Log in to post comments