Post Category
വാഹനം ആവശ്യമുണ്ട്
പട്ടയമിഷന്റെ ഭാഗമായുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് മുകുന്ദപുരം, ചാലക്കുടി താലൂക്ക് ഓഫീസുകളില്‍ വാഹനം വാടകയ്ക്ക് നല്കാന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 35,000 രൂപ പ്രതിമാസ വാടക നിരക്കില്‍ കാര്‍ ഗണത്തില്‍പ്പെട്ട (അഞ്ച് സീറ്റര്‍/ ഏഴ് സീറ്റര്‍) വാഹനം പരമാവധി രണ്ട് മാസത്തേക്കാണ് ലഭ്യമാക്കേണ്ടത്. ഡിസംബര്‍ 31 ന് വൈകിട്ട് നാലുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2239530.
date
- Log in to post comments