Post Category
വാല്യേഷന്‍ പാനല്‍; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വായ്പ പദ്ധതികളില്‍ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വിലനിര്‍ണയം നടത്തുന്നതിനായി വാല്യേഷന്‍ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. റവന്യൂ സര്‍വീസില്‍ നിന്നും വിരമിച്ച വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ചേലക്കരയിലെ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400068521 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments