Skip to main content

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിലെ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകള്‍ രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 17 വയസ്സിനു മേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന് പ്രായപരിധിയില്ല. ഓണ്‍ലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കോഴ്‌സിന്റെ വിശദാംശങ്ങള്‍ക്കായി www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2325101, 8281114464.

date