Skip to main content

അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം

അമ്പലപ്പുഴ താലൂക്ക് വികസന സമിതിയുടെ ജനുവരി  മാസത്തിലെ യോഗം  അമ്പലപ്പുഴ താലൂക്ക് ഓഫീസില്‍ ചേര്‍ന്നു.

 കോടതിപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിലെ ഗതാഗത വിഷയങ്ങൾ,  അമ്പലപ്പുഴ തെക്കു ഗ്രാമപഞ്ചായത്ത് 13 വാർഡിലെ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം, വിനോദസഞ്ചാരികൾക്ക് ശുചിമുറി സൗകര്യം , പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ നീർക്കാക്ക ശല്യം, കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു.

  
തഹസിൽദാർ  എസ് അൻവറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  അഡ്വ . ആർ സനൽ കുമാർ , ജോസി ആന്റണി,  എം ഇ നിസാർ അഹമ്മദ്, ജി സഞ്ജീവ് ഭട്ട്, റോയി പി തിയോച്ചൻ,  എസ് എ അബ്ദുൾസലാം ലബ്ബ, പി ജെ കുര്യൻ , അഡ്വ ജോഷി രാജ് , തോമസ് കളരിക്കൽ , ഷാജി വാണിയപ്പുരക്കൽ എന്നീ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.

date