ഉയരെ' ജെന്‍ഡര്‍ കാമ്പയിന് ജില്ലാതല ഉദ്ഘാടനം നടത്തി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു
വിഷന്‍ 2031 ന്റെ ഭാഗമായി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ത്തുന്നതിനായി നയിചേതന 4.0 ദേശീയ ജെന്‍ഡര്‍ കാമ്പയിനുമായി സംയോജിപ്പിച്ചുള്ള 'ഉയരെ' ഉയരട്ടെ കേരളം: വളരട്ടെ പങ്കാളിത്തം' ജെന്‍ഡര്‍ കാമ്പയിന് ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ കോന്നി എംഎല്‍എ അഡ്വ.കെ യു ജനീഷ് കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയായി. ജനുവരി 28 വരെയാണ് ജെന്‍ഡര്‍ കാമ്പയിന് സംഘടിക്കുന്നത്. സ്ത്രീകളെ സംരംഭകരാക്കി തൊഴില്‍ പങ്കാളിത്തവും ദാരിദ്രനിര്മാര്ജ്ജനവും സാധ്യമാക്കുക എന്നതായിരുന്നു കുടുംബശ്രീ മുന്നോട്ടുവച്ചത്. അതിനോടൊപ്പം വേതനാധിഷ്ഠിത തൊഴിലുകള്‍ക്കും തുല്യപ്രാധാന്യം നല്കി തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനാണ് വിഷന്‍ 2031 ലക്ഷ്യമിടുന്നത്. നൈപുണ്യം മെച്ചപ്പെടുത്തി തൊഴില്‍ നേടുന്ന സാഹചര്യം വര്‍ധിപ്പിക്കുക, സുരക്ഷിത തൊഴില്‍ സാഹചര്യങ്ങളെ പരിചയപ്പെടുത്തി വേതനാധിഷ്ഠിത തൊഴില്‍ നേടാന്‍ പ്രോത്സാഹനം നല്‍കുകയും അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് 'ഉയരെ 'ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പൊതു ഇടങ്ങളില്‍ ജെന്‍ഡര്‍ പ്രതിജ്ഞ, ടോക്ക് ഷോ, പോസ്റ്റര്‍ കാമ്പയിന്, സെമിനാര്‍, അവബോധ ക്ലാസ്സുകള്‍, പരിശീലനങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ഉയരെ പോസ്റ്റര്‍ പ്രകാശനം ചെയ്തു . വേദനാധിഷ്ഠിത തൊഴിലും ലിംഗ പദവിയും എന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ ജെന്‍ഡര്‍ കൗണ്‍സില്‍ കണ്‍സള്‍ട്ടന്റ് ടി കെ ആനന്ദി സെമിനാര്‍ നയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 347 കുടുംബശ്രീ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
പത്തനംതിട്ട നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമ എസ് ജെന്‍ഡര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ് ആദില, വിജ്ഞാനകേരളം ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ബി ഹരികുമാര്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ കെ ബിന്ദുരേഖ , പത്തനംതിട്ട സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, കുടുംബശ്രീ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി ആര് അനുപ , ഐ ബി സി ബി പ്രോഗ്രാം മാനേജര്‍ എലിസബത്ത് ജി കൊച്ചില്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments