ക്ഷേമനിധി ബോര്‍ഡ്: കുടിശ്ശിക പിഴ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള അംശാദായം അടക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയായി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് 10 വര്‍ഷം വരെയുള്ള കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള സമയപരിധി ജനുവരി 10ന് അവസാനിക്കും. 2015 സെപ്റ്റംബര്‍ ഒന്നുമുതല്‍ കുടിശ്ശിക വരുത്തിയവര്‍ക്കാണ് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം ലഭിക്കുക. കുടിശ്ശിക പിഴ സഹിതം ജനുവരി 10വരെ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം.
കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കുടിശ്ശിക അടക്കാനും അംഗത്വം പുനഃസ്ഥാപിക്കാനും സാധിക്കില്ല. കുടിശ്ശിക നിവാരണം അന്തിമമായിരിക്കും. കുടിശ്ശിക അടക്കാനെത്തുമ്പോള്‍ സോഫ്റ്റ് വെയര്‍ അപ്ഡേഷനുവേണ്ടി അംഗത്തിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഹാജരാക്കണം. വീണ്ടും അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരം ബോര്‍ഡില്‍ ഉണ്ടായിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483-2732001.
- Log in to post comments