ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സോഷ്യല്‍ മീഡിയ പേജുകളിലേക്ക് ഷെയര്‍ ചെയ്യുന്നതിനായി 30 മുതല്‍ 45 വരെ സെക്കന്റ് ദൈര്‍ഘ്യമുള്ള റീല്‍സുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ലഭ്യമാക്കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന വിഷയങ്ങള്‍ക്ക് അനുസരിച്ച് പ്രൊഫഷണല്‍ ക്യാമറ, മികച്ച സൗണ്ട് എക്യുമെന്റ്, അഭിനേതാക്കള്‍, എ.ഐ ഉള്‍പ്പെടെ മികച്ച ഗുണനിലവാരത്തിലുള്ളതായിരിക്കണം വീഡിയോ നിര്‍മ്മാണം. ഇങ്ങനെ നിര്‍മ്മിക്കുന്ന റീല്‍സുകള്‍ സോഷ്യല്‍ മീഡിയയിലൂടെ(ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം) പെയ്ഡ് പ്രമോഷന് നടത്തുന്നതിന് ദിവസം കുറഞ്ഞതും കൂടിയതും എത്ര രൂപയാണെന്നും ക്വട്ടേഷനില്‍ വ്യക്തമാക്കണം. വീഡിയോ നിര്‍മ്മാണത്തിനായി ഡ്രോണ്‍ വീഡിയോ ഉപയോഗിക്കേണ്ടി വന്നാല്‍ ഒരു ദിവസം എത്ര രൂപ ചെലവ് വരും എന്നും വ്യക്തമാക്കണം. ക്വട്ടേഷനുകള്‍ 2026 ജനുവരി 13 വൈകിട്ട് 5നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പത്തനംതിട്ട കളക്ടറേറ്റ്, പിന്-689645. (ഫോണ്‍: 0468 2222657) എന്ന വിലാസത്തില്‍ ലഭിക്കണം.
- Log in to post comments