സ്‌പോർട്‌സ് കൗൺസിൽ കോൺക്ലേവ് ഇന്ന് (ജനു 7)
സംസ്ഥാനത്തെ വിവിധ ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിൽ പുതുതായി അധികാരമേറ്റ ഭാരവാഹികളുടെ കോൺക്ലേവ് ജനുവരി 7ന് തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ രാവിലെ 10 ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
ജില്ലാ സ്‌പോർട്സ് കൗൺസിലുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അതോടൊപ്പം സർക്കാർ വിഭാവനം ചെയ്തിട്ടുള്ള കായിക നയം സംസ്ഥാന തലത്തിൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
കായിക, യുവജനകാര്യ ഡയറക്ടർ പി വിഷ്ണുരാജ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി അധ്യക്ഷത വഹിക്കും. ഐ ജി പി അജീത ബീഗം, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, സംസ്ഥാന പ്ലാനിങ് ബോർഡ് സോഷ്യൽ സർവീസ് വിഭാഗം മേധാവി ഡോ ബിന്ദു പി വർഗീസ്, യുവജനകാര്യ വകുപ്പ് സെക്രട്ടറി വീണ എൻ മാധവൻ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 49/2026
- Log in to post comments