Skip to main content

ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് സിഡിഎസ് വാര്‍ഷികാഘോഷം ജനുവരി 8ന്

ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ 27 മത് വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം എം.എം മണി എംഎല്‍എ നിര്‍വഹിക്കും.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജനുവരി 8ന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലുമോള്‍ സാബു അധ്യക്ഷത വഹിക്കും. എ. രാജ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഷികാഘോഷത്തില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍മാരെയും മുന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജി. ശങ്കര്‍കുമാര്‍ ആദരിക്കും.

പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ചെക്ക് വിതരണവും പരിപാടിയുടെ ഭാഗമായി നടത്തും. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രാജമ്മ രാധാകൃഷ്ണന്‍, രതീഷ് ടി.എം, പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനോയി ഷാജി, മെമ്പര്‍ സെക്രട്ടറി എല്‍ബി പോള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

date