Post Category
വനിതാ രത്‌ന പുരസ്‌കാരം: സെലക്ഷന്‍ കമ്മിറ്റി യോഗം ജനുവരി 8ന്
വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കുന്ന വനിതാ രത്‌ന പുരസ്‌കാരത്തിന്റെ നോമിനേഷനുകള്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്നതിനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ജനുവരി 8ന് വൈകീട്ട് 4ന് കളക്ടറേറ്റില്‍ എഡിഎമ്മിന്റെ ചേംബറില്‍ ചേരും.
മറ്റ് വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയില്‍ നിന്നും തിരുവനന്തരപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ ലഭ്യമായ നോമിനേഷനുകള്‍ പരിശോധിച്ച് അര്‍ഹമായവ സംസ്ഥാന തലത്തിലേക്ക് ശുപാര്‍ശ ചെയ്യും.
സാമൂഹ്യസേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, കലാരംഗം, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വനിതകളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.
date
- Log in to post comments