Skip to main content

'നേര്‍വഴി' ലഹരിമുക്ത കര്‍മ പരിപാടി: ശില്‍പശാല സംഘടിപ്പിച്ചു

 

ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന 'നേര്‍വഴി' ലഹരിമുക്ത കര്‍മ പരിപാടിയുടെ ഭാഗമായി ജില്ലാ നാര്‍കോട്ടിക് സെല്ലിന്റെ സഹകരണത്തോടെ ശില്‍പശാല സംഘടിപ്പിച്ചു. മാനാഞ്ചിറ പോലീസ് ക്ലബിനോട് ചേര്‍ന്ന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അഞ്ജു മോഹന്‍ അധ്യക്ഷയായി. കോഴിക്കോട് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പി ബിജുരാജ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി വി.എസ് വിശാഖ്, വിമുക്തി മിഷന്‍ അസി. കമീഷണര്‍ ടി എം ശ്രീനിവാസന്‍, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ കെ സുരേഷ് ബാബു, ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. ബിനു പ്രസാദ്, ആസാദ് സേന കോഓഡിനേറ്റര്‍ ലിജോ ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ കെ സുബൈര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി ശരണ്യ, കോഴിക്കോട് സിറ്റി പ്രൊബേഷന്‍ ഓഫീസര്‍ ബി എസ് ജസി കൃഷ്ണ, വിമുക്തി കൗണ്‍സിലര്‍ ജെന്‍സി, ഡി.എം.എച്ച്.പി പ്രോജക്ട് ഓഫീസര്‍ രമ്യ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

date