ജില്ലാതല അറിയിപ്പുകള്‍
ധനപഥം-2026 വാര്‍ഷിക സംഗമം വെള്ളിയാഴ്ച
ദേശീയ സമ്പാദ്യ പദ്ധതി കണ്ണൂര്‍ ജില്ലാ കാര്യാലയത്തിനു കീഴിലുള്ള മഹിളാ പ്രധാന്‍, എസ്.എ.എസ് ഏജന്റമാരുടെ വാര്‍ഷിക സംഗമം ധനപഥം-2026 ജനുവരി ഒമ്പതിന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ധനലക്ഷ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തും. രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനാകും. ദേശീയ സമ്പാദ്യ പദ്ധതി ഡയറ്കടര്‍ ആര്‍. പ്രദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
എഴുത്തു പരീക്ഷ
നാറാത്ത് ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള ഡ്രൈവറുടെ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ജനുവരി 15ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. എസ് എസ് എല്‍ സി യോഗ്യതയോടൊപ്പം ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം, 6/6 കാഴ്ച എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04972796214
ഗതാഗത നിയന്ത്രണം
പാറക്കടവ് കടവത്തൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി മുണ്ടത്തോട് മുതല്‍ കടവത്തൂര്‍ വരെയുള്ള റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി എട്ട് മുതല്‍ മൂന്ന് മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പാനൂര്‍ കടവത്തൂര്‍ റോഡ്, തലശ്ശേരി നാദാപുരം റോഡ്, മറ്റ് അനുയോജ്യ റോഡുകള്‍ എന്നിവ വഴി കടന്നുപോകണം.
ഗതാഗത നിയന്ത്രണം
കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ കുറുവേരി അമ്പലം അരിയില്‍ കരിയാപ്പ് ബംഗ്ലാവ് കുരിശുമുക്ക് റോഡില്‍ എഫ് ഡി ആര്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ അയ്യോളം മുതല്‍ അരിയില്‍ വരെ നാല് കിലോമീറ്റര്‍ നീളത്തില്‍ ജനുവരി പത്ത് മുതല്‍ 15 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് കണ്ണൂര്‍ പി.ഐ.യു അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.
ലേലം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ സമീപത്തും വനിത, മെന്‍സ് ഹോസ്റ്റല്‍ പരിസരത്തുമുള്ള വിവിധ മരങ്ങള്‍ ലേലം, ക്വട്ടേഷന്‍ എന്നിവ വഴി ജനുവരി 13 ന് രാവിലെ 11.30 ന് കോളേജില്‍ വില്‍പന നടത്തും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ കോളേജ് ഓഫീസില്‍നിന്നും www.dtekerala.gov.in/tenders, www.gcek.ac.in ലും ലഭിക്കും. ഫോണ്‍: 04972780226, 04972780227
- Log in to post comments