Post Category
എന്‍.എസ്.എസ് ക്യാമ്പ് നടത്തി
കൊട്ടാരക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ നാഷണല്‍ സര്‍വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് താമരക്കൂടി എസ്.വി.വി.എച്ച്.എസ്.എസ് സ്കൂളില്‍ നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷന് അംഗം ജി സരസ്വതി നിര്‍വഹിച്ചു. വോളന്റിയേര്‍സ് സെക്രട്ടറി ദേവദത്ത് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസര്‍ സംഗീത സന്തോഷ്, താമരക്കൂടി വാര്‍ഡ് മെമ്പര്‍ വിനോദ് ജി, പ്രിന്‍സിപ്പല്‍ ഹരികൃഷ്ണന്, കോളേജ് പി.ടി.എ അംഗം ടി.എസ് ജയചന്ദ്രന്, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് രതീഷ് കോളൂര് തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന ചടങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ താരാ കെ എസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പള്‍ ഹരികൃഷ്ണന് അധ്യക്ഷനായി.
date
- Log in to post comments