Skip to main content

സ്റ്റാന്റിംഗ് കൗൺസൽ: അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെട്ടിട്ടുളള ഓംബുഡ്‌സ്‌പേഴ്‌സൺ/ഓംബുഡ്‌സ്‌പേഴ്‌സൺ അപ്പലേറ്റ് അതോറിറ്റി എന്നിവർ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി കക്ഷികളായി വരുന്ന കേസുകളിൽ നിയമ സഹായം നൽകുന്നതിന് സ്റ്റാന്റിംഗ് കൗൺസൽമാരെ എംപാനൽ ചെയ്യുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യതനിയമനരീതിഒഴിവ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യതപ്രവൃത്തി പരിചയംവയസ്സ്മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉളളടക്കം ചെയ്യണം.

അപേക്ഷകൾ ജനുവരി 15 വൈകിട്ട് 5ന് മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസ്മൂന്നാം നിലറവന്യൂ കോംപ്ലക്സ്പബ്ലിക് ഓഫീസ്വികാസ് ഭവൻ. പി.ഒ.തിരുവനന്തപുരംപിൻ 695033 വിലാസത്തിൽ അയക്കണം.

പി.എൻ.എക്സ്. 103/2026

date