Skip to main content
ജില്ലാപഞ്ചായത്ത് ഭാരവാഹികളെ അനുമോദിച്ചു

ജില്ലാപഞ്ചായത്ത് ഭാരവാഹികളെ അനുമോദിച്ചു

 

ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാപഞ്ചായത്ത് ഭാരവാഹികള്‍ക്ക് സ്വീകരണവും പദ്ധതി വിശദീകരണ ശില്‍പശാലയും സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പത്താമുദയം, ഡിജിറ്റല്‍ സാക്ഷരത, ബ്രെയില്‍ ലിപി പരിശീലനം തുടങ്ങി നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും സമ്പൂര്‍ണ സാക്ഷരതയില്‍ നിന്നും പരിപൂര്‍ണ സാക്ഷരതയിലേക്കുള്ള പ്രയാണത്തിനാണ് ഇനി നേതൃത്വം കൊടുക്കേണ്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, വൈസ്പ്രസിഡന്റ് ടി ഷബ്‌ന എന്നിവർ സാക്ഷരതാമിഷന്റെ ആദരം ഏറ്റുവാങ്ങി. സാക്ഷരതാ മിഷന്‍ പ്രേരക്മാരായി പ്രവര്‍ത്തിച്ചവരില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട രജനി മോഹന്‍, പി പ്രസന്ന, മിനി മോള്‍, അജിത എന്നിവരെയും ആദരിച്ചു. തുടര്‍ന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടപ്പിലാക്കാനിരിക്കുന്ന ഡിപ്ലോമ കോഴ്‌സുകള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയെക്കുറിച്ചും മറ്റ് പദ്ധതി വിശദീകരണങ്ങളും ശില്‍പശാലയില്‍ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ശബ്‌ന അധ്യക്ഷയായി. എല്‍ എസ് ജി ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ധനേഷ്, ജില്ലാ സാക്ഷരത മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, വി ആര്‍ വി ഏഴോം, പി ശശിധരന്‍, ഗംഗാധരന്‍ മാസ്റ്റര്‍, അസി. കോ ഓര്‍ഡിനേറ്റര്‍ ടി.വി ശ്രീജന്‍, സാക്ഷരത മിഷന്‍ പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.

date