Post Category
ലെറ്റർ ടൂറിസം സർക്യൂട്ടിന് ശനിയാഴ്ച തുടക്കം
കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ ഭാഷാ- സാഹിത്യ-സാംസ്കാരിക മ്യൂസിയമായ അക്ഷരം മ്യൂസിയം സംഘടിപ്പിക്കുന്ന ലെറ്റർ ടൂറിസം സർക്യൂട്ടിന് ശനിയാഴ്ച (10/01/2026) തുടക്കം കുറിക്കും.
അക്ഷരം മ്യൂസിയത്തിൽ വെച്ച് രാവിലെ 9 മണിക്ക് സഹകരണം -തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.
അക്ഷരം മ്യൂസിയത്തിൽ നിന്നാരംഭിക്കുന്ന ലെറ്റർ ടൂറിസം യാത്ര കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകം, ദീപിക, സിഎംഎസ് കോളജ്, സി എംഎസ് പ്രസ്സ്, ബെഞ്ചമിൻ ബെയ്ലി മ്യൂസിയം തുടങ്ങി പത്തിലേറെ ചരിത്ര-പൈതൃക കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കും. കൊടുങ്ങൂർ ഗവൺമെന്റ് സ്കൂളിലെ 10 കുട്ടികളും മൂന്ന് അധ്യാപകരും യാത്രയുടെ ഭാഗമാവും.
date
- Log in to post comments