Skip to main content

മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് : സ്‌കൂള്‍-കോളജ് തല മത്സരങ്ങള്‍ക്ക് തുടക്കമായി

ജില്ലയില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് മത്സരത്തിന് തുടക്കമായി. നവകേരളസൃഷ്ടിയും കേരളത്തിന്റെവളര്‍ച്ചയും അടിസ്ഥാനമാക്കിയാണ്  മത്സരം. എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും   സര്‍വകലാശാല - കോളേജ് വിദ്യാര്‍ഥികള്‍ക്കുമായി പ്രാഥമികതല വ്യക്തിഗത മത്സരമാണ് നടത്തിയത്. കോളജ് തലത്തില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജില്ലാ തലത്തില്‍ ടീം രൂപീകരിച്ചാണ് മത്സരം.
ക്വിസ് പഠന സഹായ സാമഗ്രികള്‍ www.cmmegaquiz.kerala.gov.in വെബ്‌സൈറ്റില്‍ സൗജന്യമായി ലഭ്യമാക്കി. സ്‌കൂള്‍തല വിജയികള്‍ക്ക്  ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം  അഞ്ച് ലക്ഷം,   മൂന്ന് ലക്ഷം,   രണ്ട് ലക്ഷം  രൂപവീതമാണ് സമ്മാനം. കോളജ്തലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം     മൂന്ന് ലക്ഷം,   രണ്ട് ലക്ഷം,   ഒരു ലക്ഷം  രൂപ വീതവുമാണ് സമ്മാനങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിജയികള്‍ക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും.
 

 

date