ജില്ലാതല അറിയിപ്പുകള്
പഴശ്ശി ഹെഡ് സ്ലൂയിസ് റെഗുലേറ്റര്‍ ഷട്ടര്‍ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണം
പഴശ്ശി മെയിന്‍ കനാലിലെ ഹെഡ് സ്ലൂയിസ് റെഗുലേറ്റര്‍ ഷട്ടര്‍ ജനുവരി 15 ന് രാവിലെ 9.30 ന് തുറന്ന് ജലവിതരണം ആരംഭിക്കുമെന്ന് പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മെയിന്‍ കനാല്‍ ചെയിനേജ് 42/500 കി.മീ പറശ്ശിനിക്കടവ് അക്വഡക്റ്റ് വരെയും അവയുടെ നേരിട്ടുള്ള കൈക്കനാലുകള്‍ വഴിയും തുടര്‍ന്ന് അഴീക്കല്‍ ബ്രാഞ്ച് കനാല്‍, എടക്കാട് ബ്രാഞ്ച് കനാല്‍, മാഹി ബ്രാഞ്ച് കനാല്‍ എന്നിവയില്‍ കൂടിയും വേങ്ങാട്, കുറുമ്പക്കല്‍, ആമ്പിലാട് ഫീല്‍ഡ് ബോത്തികള്‍ വഴിയും ആമ്പിലാട്, പാതിരിയാട്, പാട്യം, കതിരൂര്‍, വളള്യായി, മൊകേരി, കടവത്തൂര്‍ എന്നീ ഡിസ്ട്രിബ്യൂട്ടറികള്‍ വഴിയും അവയുടെ കൈക്കനാലുകള്‍ വഴിയും ജലസേചനം നടത്തും. ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, പാനൂര്‍ മുനിസിപ്പാലിറ്റികളിലെയും കീഴല്ലൂര്‍, മാങ്ങാട്ടിടം, വേങ്ങാട്, അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റിയാട്ടൂര്‍, കൊളച്ചേരി, മട്ടന്നൂര്‍, ചെമ്പിലോട്, പെരളശ്ശേരി, പാട്യം, കോട്ടയം, മൊകേരി, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും കനാല്‍ പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം.
സൗജന്യ പി എസ് സി പരിശീലനം
ന്യൂനപക്ഷ വകുപ്പിന് കീഴില്‍ തലശ്ശേരി ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി എസ് സി പരിശീലനത്തിന് 18 വയസ്സ് പൂര്‍ത്തിയായ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ജനുവരി 19 നകം അപേക്ഷ നല്‍കണം. ഫോണ്‍: 9656048978, 9656307760
കണ്‍സിലിയേഷന്‍ ഓഫീസര്‍ നിയമനം
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 നടപ്പിലാക്കുന്നതിന്റെ ഭാഗമായി തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണലിലെ കണ്‍സിലിയേഷന്‍ പാനലിലേയ്ക്ക് കണ്‍സിലിയേഷന്‍ ഓഫീസറെ നിയമിക്കുന്നു. സേവന മനോഭാവമുള്ള, മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമവുമായി ബന്ധപ്പെട്ടുള്ള മേഖലയില്‍ പ്രവൃത്തി പരിചയമുള്ള, നിയമത്തില്‍ പ്രാവീണ്യമുള്ള 80 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, സൈക്കോളജിസ്റ്റ്, അഡ്വക്കേറ്റ്സ് എന്നിവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, ആയതിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി 30 ന് രാവിലെ 10.30 ന് തലശ്ശേരി സബ് കലക്ടര്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04902343500
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി അഗദതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജനുവരി 25 ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ സൗജന്യ വെരിക്കോസ് വെയിന്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ഡോപ്ലര്‍ സ്കാനിങ്ങും നടത്തുന്നു. ഫോണ്‍: 0497 2706666, 7356261461
കെ മാറ്റ് സൗജന്യ പരീക്ഷ പരിശീലനം
സഹകരണ വകുപ്പിന് കീഴിലുള്ള ഗവ. എം.ബി.എ കോളേജായ പുന്നപ്ര ഐ.എം.ടിയില്‍ 2026-27 അധ്യയന വര്‍ഷത്തെ കെ മാറ്റ് ഒന്നാം ഘട്ട പ്രവേശന പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദം നേടിയവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0477-2267602, 9188067601, 9946488075, 9747272045
വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ സെക്ഷനിലെ കാഞ്ഞിരോട് തെരു വാരം സിഎച്ച് എം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ എല്‍ ടി കേബിള്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ജനുവരി 13 ന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
- Log in to post comments