പാസ്വേര്ഡ് എക്സ്പ്ലോറിങ് ഇന്ത്യ ക്യാംപില്‍ തിളങ്ങി ജില്ലയിലെ 20 വിദ്യാര്‍ത്ഥികള്‍
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ദേശീയതലത്തില്‍ സംഘടിപ്പിച്ച പാസ്സ്വേര്‍ഡ് എക്സ്പ്ലോറിങ് ഇന്ത്യ ക്യാംപില്‍ മികവ് തെളിയിച്ച് മലപ്പുറത്തെ 20 വിദ്യാര്‍ത്ഥികള്‍.
പി. ഫാത്തിമ സന (കെ.എച്ച.എം.എച്ച്.എസ്.എസ് ആലത്തിയൂര്‍), ടി.പി. ഫാത്തിമ നസ്ല (ചേരുലാല്‍ എച്ച്.എസ്.എസ് കുറുമ്പത്തൂര്‍), ടി.ഡി.ജി ഫഹീമ (താനൂര്‍ എച്ച് എസ്.എസ്), ഫാത്തിമ റഹ്മ (ആതവനാട് വി.എച്ച്.എസ്), ഷഹല റാജിബ (ഇരുമ്പിളിയം എം.ഇ.എസ്.എസ്), ഷിഫ ഫാത്തിമ (കുറ്റിപ്പുറം ജി.എച്ച്.എസ്.എസ്), ദിയ ഫാത്തിമ (മമ്പാട് ജി.എച്ച്.എസ്), എം.ടി അബ്ദുല്‍ബാരി (വടക്കാങ്ങര ടി.എച്ച്.എസ്.എസ്), ഷോണ്‍ നോഹല്‍ ഡേവിഡ് (താനൂര്‍ ഡി.ജി.എച്ച്.എസ്.എസ്,) എം.എം. സഫ മറിയം (കൂട്ടായി എച്ച്.എസ്.എസ്), യഹ്വ (കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസ്), നൗഹിദ് ബിന്‍ നൗഷിദ് (ഡി.എച്ച്.യു.എച്ച്.എസ്.എസ്. പൂക്കത്തറ), സി.ടി. അബ്ദുല്‍ കയ്യും (മലപ്പുറം ജി.എച്ച്.എസ്.എസ്), അന്‍സിയ (മാറഞ്ചേരി ജി.എച്ച്.എസ്.എസ്), എ.കെ.ഷെറിന് ഫാത്തിമ (കക്കോവ് പി.എം.എസ് പി.ടി.എച്ച്.എസ്), എം.പി. സബിന്‍ അന്‍ഷിദ് (കുറ്റൂര്‍ നോര്‍ത്ത് കെ.എം.എച്ച്.എസ്.എസ്), ടി.പി. ഷിഫ ഷെറിന് (പൊന്നാനി എം.ഐ.ബോസ്), പി.ഒ. സന മെഹറിന് (തിരൂരങ്ങാടി എച്ച്.എസ്.എസ്), പി.കെ. ഖദീജ ഹെസ്സ (എടരിക്കോട് പി.കെ.എം.എച്ച് എസ്.എസ്), സിയാന തസ്നീം (തെയ്യാലിങ്ങന് എസ്.എസ്.എം.എച്ച്.എസ്.എസ്) എന്നിവരാണ് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പട്ടത്.
കരിയര്‍ ഗൈഡന്‍സും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി ചെന്നൈയില്‍ നടന്ന ക്യാംപില്‍ കേരളത്തിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മദ്രാസ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി, സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്,പോണ്ടിച്ചേരി സെന്‍ട്രല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തി. ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍മാരായ ഡോക്ടര്‍ വാസുദേവന്‍ പിള്ള, ഡോക്ടര്‍ അബ്ദുല്‍ അയ്യൂബ്, ഡോക്ടര്‍ ഹസീന, ഡോക്ടര്‍ ഗീത, റെജീന, യൂസഫ്, മുനീറ, മാഹിന്‍ മഹേന്ദ്രന്, പ്രിയ, നീതു എന്നിവര്‍ ക്യാംപിന് നേതൃത്വം നല്കി.
- Log in to post comments