Skip to main content

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

അസാപ് ലക്കിടി നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യരംഗത്ത് സ്ഥിരതയുള്ള കരിയര്‍ നേടാനുള്ള മികച്ച അവസരമുണ്ട്. തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്സ്-ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കോഴ്സ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യമേഖലയില്‍ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ലഭ്യതയ്ക്കുള്ള സാധ്യതയുമുണ്ട്. കോഴ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് https://forms.gle/THbV5Su474kNiTpCA ല്‍ അപേക്ഷിക്കാം. ഫോണ്‍- 9495999667,9895967998.

date