സി.എം. റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സി.എം. റിസർച്ച് സ്കോളർഷിപ്പ് 2025 ജൂലൈ ബാച്ചിൽ ഡിസംബർ മാസം വരെ പ്രവേശനം നേടിയ ഒന്നാം വർഷ ഗവേഷണ വിദ്യാർത്ഥികളിൽ ഇനിയും അപേക്ഷ സമർപ്പിക്കാൻ ബാക്കിയുള്ളവരിൽ നിന്നും നേരിട്ട് അപേക്ഷ ക്ഷണിച്ചു. കൂടാതെ 2025 ജൂലൈ ബാച്ചിൽ ഇതുവരെയും അപേക്ഷ സമർപ്പിച്ച ഗവേഷണ വിദ്യാർത്ഥികളിൽ ഇനിയും യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ഓർഡർ സമർപ്പിക്കാത്തവർ സ്ഥാപന മേധാവി മുഖേന ആമുഖ കത്ത് സഹിതം നേരിട്ട് അയയ്ക്കണം.
JRF, MANF, RGNF, PMRF അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർവ്വകലാശാലകളുടെയോ മറ്റു ഫെല്ലോഷിപ്പുകളോ സഹായമോ ലഭിക്കാത്ത വിദ്യാർത്ഥികൾ ആയിരിക്കണം അപേക്ഷകർ.
2025 ജനുവരി ബാച്ചിൽ സി.എം. റിസർച്ച് സ്കോളർഷിപ്പിന്റെ ആദ്യ ഗഡു ലഭിച്ച എല്ലാ ഗവേഷണ വിദ്യാർത്ഥികൾക്കും, സ്കോളർഷിപ്പിന്റെ രണ്ടാം ഗഡു വിതരണം ചെയ്യുന്നതിനായി അറ്റൻഡൻസ് ആൻഡ് പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കണം.
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 17. വിജ്ഞാപനം collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. കൂടുതൽവിവരങ്ങൾക്ക്: 9447096580, 9188900228, cmresearcherscholarship@gmail.com.
പി.എൻ.എക്സ്. 158/2026
- Log in to post comments