ജില്ലാ കേരളോത്സവം: കബഡിയില്‍ കോഴിക്കോട് കോര്പ്പറേഷന് ജേതാക്കള്‍
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ രണ്ടാം ദിവസം കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കബഡി മത്സരത്തിന്റെ പുരുഷ വിഭാഗത്തില്‍ കോഴിക്കോട് കോര്പ്പറേഷന് ഒന്നും ചേളന്നൂര്‍ ബ്ലോക്ക് രണ്ടും സ്ഥാനം നേടി. വനിതാ വിഭാഗത്തിലും കോഴിക്കോട് കോര്‍പ്പറേഷനാണ് ജേതാക്കള്‍.
പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ കോഴിക്കോട് ബ്ലോക്കിലെ ദീപക് ഒന്നും പേരാമ്പ്ര ബ്ലോക്കിലെ വിനീത് രണ്ടും സ്ഥാനം നേടി. വനിതാ സിംഗിള്‍സില്‍ ചേളന്നൂര്‍ ബ്ലോക്കിന്റെ അഭിശ്രീ ഒന്നാം സ്ഥാനവും കുന്നുമ്മല്‍ ബ്ലോക്കിലെ മുഹ്സിന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗം ഡബിള്‍സില്‍ പേരാമ്പ്ര ബ്ലോക്കിലെ അദിത് ലാല്‍-അമീര്‍ സുഹൈല്‍ സഖ്യം ജേതാക്കളായി. ചേളന്നൂര്‍ ബ്ലോക്കിലെ വൈഷ്ണവ്-ഹദീല്‍ ബഷീര്‍ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗം ഡബിള്‍സില്‍ കുന്നുമ്മല്‍ ബ്ലോക്കിലെ മുഹ്സിന-റുബിന സഖ്യം ഒന്നും ചേളന്നൂര്‍ ബ്ലോക്കിലെ സ്നേഹ-ആരതി കൃഷ്ണ സഖ്യം രണ്ടും സ്ഥാനം നേടി. കളരിപ്പയറ്റ് മത്സരം മാനാഞ്ചിറ സ്ക്വയറില്‍ നടന്നു.
- Log in to post comments