Post Category
തട്ടളങ്കര പള്ളി കോൺക്രീറ്റ് നടപ്പാത ഉദ്ഘാടനം
പുതുതായി നിർമിച്ച വളപട്ടണം തട്ടളങ്കര പള്ളി കോൺക്രീറ്റ് നടപ്പാത കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.
എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്ന് 7.83 ലക്ഷം രൂപയാണ് ആദ്യഘട്ട നിർമാണത്തിനായി അനുവദിച്ചത്. തുടർന്ന് കോൺക്രീറ്റ് പാകുന്നതിന് മൂന്ന് ലക്ഷം രൂപ അധികം അനുവദിച്ചു. മദ്രസ ഉൾപ്പെടുന്ന ഇടുങ്ങിയ വഴിയാണ് നിലവിൽ വാഹന സഞ്ചാര യോഗ്യമാക്കിയത്.
വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.സി ജംഷീറ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി ഷക്കീൽ, ബ്ലോക്ക് അംഗം കെ.സി റംസീല, പഞ്ചായത്ത് അംഗങ്ങളായ എ.ടി ഷഹീർ, സി.എം ഫൗസിയ, കെ ഫർഹത്ത്, ടി പി സൈനബ, മധുസൂദനൻ, ടി.കെ റഫീഖ്, പത്താം വാർഡ് കോ ഓർഡിനേറ്റർ കെ.പി അനീസ് എന്നിവർ പങ്കെടുത്തു.
date
- Log in to post comments