Skip to main content

ജില്ലാതല അറിയിപ്പുകൾ

2

വനിതാ കമ്മീഷൻ മെഗാ അദാലത്ത് 28ന്

കേരള വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് ജനുവരി 28 ന് രാവിലെ പത്ത് മണി മുതൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.

ദേശീയ സമ്മതിദായകദിനം; ജില്ലാതല ഉദ്ഘാടനം 23ന്

ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 23 ന് രാവിലെ 11.30 ന് കലക്ടറേറ്റിൽ നടക്കും. സിനിമ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനാകും. എ ഡി എം കലാഭാസ്‌കർ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സിറ്റി പോലീസ് കമ്മീഷണർ നിതിൻരാജ്, റൂറൽ ജില്ലാ പോലീസ് ചീഫ് അനൂജ് പലിവാൽ എന്നിവർ വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
ഉപന്യാസ, ചിത്രരചനാ മത്സരങ്ങൾ ഫെബ്രുവരി എട്ടിന്

വൈദ്യുതി സുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സംഘടിപ്പിക്കുന്ന ജില്ലാതല ഉപന്യാസം (മലയാളം), ചിത്രരചന (വാട്ടർ കളർ) മത്സരങ്ങൾ ഫെബ്രുവരി എട്ടിന് രാവിലെ 9.30 മുതൽ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ (സ്പോർട്സ്) നടക്കും. പങ്കെടുക്കുന്നവർ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ചുമണിക്കകം ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, യൂനിറ്റി കോംപ്ലക്സ്, എസ്.എൻ പാർക്ക് റോഡ്, കണ്ണൂർ - 670001 എന്ന വിലാസത്തിലോ eikannur@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അറിയിക്കാം. ഫോൺ: 04972 999201

കിക്മ എം.ബി.എ അഭിമുഖം

സംസ്ഥാന സഹകരണ യൂണിറ്റിന്റെ തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ ഫുൾടൈം എം.ബി.എ ബാച്ചിലേക്കുള്ള അഭിമുഖം ജനുവരി 27ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ കാൽടെക്സ് ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദുള്ളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും കെമാറ്റ്, സി-മാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ആഭിമുഖ്യത്തിൽ പങ്കെടുക്കാം. 
ദ്വിവത്സര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷ്യലൈസേഷനും അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ് സി/എസ് ടി/ ഒ.ഇ.സി വിദ്യാർഥികൾക്ക് സർക്കാർ യൂനിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായ ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾ www.kicma.ac.in ൽ ലഭിക്കും. ഫോൺ: 9447002106, 8547618290

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പിണറായി ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭുമുഖം ജനുവരി 24ന് രാവിലെ 10 മണിക്ക് നടക്കും. ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻറ്് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ അതേ വിഷയത്തിലുള്ള മൂന്നു വർഷ ഡിപ്ലോമയും 2 വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി/ എൻ എ സി യും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള 
വിശ്വകർമ്മ/എൽ.സി/എഐ/ജനറൽ വിഭാഗത്തിൽ പെട്ടവർ യോഗ്യത, മുൻപരിചയം, മുൻഗണന എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി കമ്പനിമെട്ടയിലുള്ള പിണറായി ഗവ. ഐ.ടി.ഐ ഓഫീസിൽ  ഇൻറർവ്യൂവിന് ഹാജരാകണം. ഫോൺ നമ്പർ: 04902384160. 

ഓൺലൈൻ തടി ലേലം

വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പർ ഡിപ്പോയിലെ തേക്ക് തടികളുടെ ലേലം ജനുവരി 30ന് നടക്കും. ഡിപ്പോയിൽ നേരിട്ടോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. അപേക്ഷകർ പാൻകാർഡ്, ആധാർ കാർഡ്, ഏതെങ്കിലും തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം രജിസ്റ്റർ ചെയ്യണം. ഫോൺ: 0490 2302080, 8547602859

date