Skip to main content
ഈങ്ങാപ്പുഴ എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരത്തില്‍നിന്ന്

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്: വിദ്യാഭ്യാസ ജില്ലാതല മത്സരം പൂര്‍ത്തിയായി

 

കേരളത്തിന്റെ സാമൂഹിക ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിലെ വിദ്യാഭ്യാസ ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയായി. സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതമാണ് മത്സരത്തില്‍ പങ്കെടുത്തത്. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടകര ടൗണ്‍ ഹാള്‍, ഈങ്ങാപ്പുഴ എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളില്‍ 10 ടീമുകള്‍ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.

കോഴിക്കോട് പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ മത്സരം ഡി.ഇ.ഒ എന്‍ പി സജിനി ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം ജോയിന്റ് കണ്‍വീനര്‍ ഓങ്കാരന്‍ അധ്യക്ഷനായി. മത്സരത്തില്‍ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂള്‍ ടീം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പെരിങ്ങളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പങ്കിട്ടു.

ഈങ്ങാപ്പുഴ എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ മത്സരം പി.എ ടു ഡി.ഇ.ഒ കെ എം ജോഷി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫാ. വി ജി ബിജു അധ്യക്ഷനായി. മത്സരത്തില്‍ അവിടനല്ലൂര്‍ എന്‍ എന്‍ കക്കാട് എച്ച്.എസ്.എസ് സ്‌കൂള്‍ ടീം ഒന്നും കൂത്താളി വി.എച്ച്.എസ്.എസ് രണ്ടും സ്ഥാനം നേടി. വിജയികള്‍ക്ക് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ കെ ഷറഫുദ്ദീന്‍ ട്രോഫികള്‍ സമ്മാനിച്ചു. 

വടകര ടൗണ്‍ ഹാളില്‍ നടന്ന വടകര വിദ്യാഭ്യാസ ജില്ലാതല മത്സരം ഡി.ഇ.ഒ ഗീത ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം കണ്‍വീനര്‍ പി കെ ജിതേഷ് അധ്യക്ഷനായി. മത്സരത്തില്‍ ചിങ്ങപുരം സി.കെ.ജി.എച്ച്.എസ് സ്‌കൂള്‍ ടീം ഒന്നും മേമുണ്ട എച്ച്.എസ്.എസ് ടീം രണ്ടും സ്ഥാനം നേടി.

ജില്ലാതല മത്സരം ജനുവരി 29ന് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും. ഫെബ്രുവരി മൂന്നാം വാരമാണ് സംസ്ഥാനതല ഗ്രാന്‍ഡ് ഫിനാലെ. സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനിക്കും. ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തില്‍ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു.

date