Skip to main content

റിപ്പബ്ലിക്ക് ദിനം:   ഓണ്‍ലൈന്‍ ഇന്ത്യ@ 77 ക്വിസ് ചലഞ്ച്

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഭരണഘടനയുടെ മൂല്യങ്ങള്‍ യുവാക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐഎഎസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യ@ 77 ക്വിസ് ചലഞ്ച്   ഓണ്‍ലൈന്‍ ക്വിസ്  സംഘടിപ്പിക്കുന്നു. ഡിഗ്രി തലത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് യു പി എസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് പ്രയോജനപ്പെടുന്ന പുസ്തകങ്ങളും, സ്‌കോളര്‍ഷിപ്പും സമ്മാനമായി നല്‍കും. www.kile.kerala.gov.in/kileiasacademy   മുഖേനയോ സൈറ്റിലെ  ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8075768537.
 

 

date