Skip to main content

അടൂര്‍ കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ വിഭാഗ വികസന കോര്‍പറേഷന്‍ കെല്‍ട്രോണ്‍ മുഖേന നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് (3 മാസം) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി വിത്ത് വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി (6 മാസം) കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 10നകം അടൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തണം. ഫോണ്‍: 9526229998, 04734 229998.

date