Post Category
സൗജന്യ തൊഴില്‍ പരിശീലന പദ്ധതി
വിജ്ഞാന കേരളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് മുഖേന നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതി റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ വിഭാഗത്തിലെ ഡോ. ശ്രീകാന്ത് അധ്യക്ഷനായി. 18-35 വരെ പ്രായമുള്ള യുവതി യുവാകള്‍ക്കാണ് പരിശീലനം നടത്തുന്നത്. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോര്‍ജ്, പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ്, കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് അംഗീകൃത പഠനകേന്ദ്രം റാന്നി ഡയറക്ടര്‍ എം സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments