Skip to main content

സ്‌കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് /പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് /ലാപ്‌ടോപ്പ് അപേക്ഷ ഇഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കുന്നതിന് ജനുവരി 31 വരെ തീയതി നീട്ടി.  വിവിധ കാരണങ്ങളാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അവസരം പ്രയോജനപ്പെടുത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703.
 

date