കേര പദ്ധതി: ജില്ലാതല ശില്പശാല
ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന് (കേര) പദ്ധതിയുടെ ഭാഗമായി പന്തളം ഫാര്‍മേഴ്സ് ട്രെയിനിങ് സെന്ററില്‍ ശില്പശാല നടത്തി. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതി, ഡിജിറ്റല്‍ കൃഷി രീതി, മാനേജ്മന്റ് രീതി എന്നിവ വിശദീകരിച്ചു. ഓള്‍ട്ടര്‍നേറ്റ് വെറ്റിംഗ് ആന്‍ഡ് ഡ്രയിംഗ് , സാങ്കേതികവിദ്യ, കാര്‍ബണ്‍ ക്രെഡിറ്റ് വിപണിയില്‍ പങ്കാളിത്തം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ആധുനിക കാലാവസ്ഥാ-സൗഹൃദ കൃഷി രീതികളില്‍ കര്‍ഷകരെ ശാക്തീകരിക്കുന്നതോടൊപ്പം മാനേജ്മന്റ് മികവ്, ഡിജിറ്റല്‍ കൃഷിരീതി എന്നിവയില്‍ മികവ് മെച്ചപ്പെടുത്തി കാര്‍ഷിക മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. എല്ലാ പഞ്ചായത്തുകളിലും കര്‍ഷകരുടെ പരിശീലനാവശ്യം വിലയിരുത്തുന്ന സര്‍വേ ആരംഭിക്കും. ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ സി.ഗിരിജ ശില്പശാല ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.പുഷ്പ അധ്യക്ഷയായി. കേര കോട്ടയം റീജിയണല്‍ പ്രൊജക്റ്റ് മാനേജര്‍ നിധീഷ്, കണ്‍സള്‍ട്ടന്റ് എസ്.ഗീത, ഡോ.എ.കെ.ഷെരീഫ് , എസ്.ശ്രീകല എന്നിവര്‍ പങ്കെടുത്തു.
- Log in to post comments