സ്‌കോളര്‍ഷിപ്പ്, ലാപ്ടോപ് വിതരണം
അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് , പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ടിടിസി, ഐ.ടി.ഐ /ഐടി.സി,, പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും യോഗ്യത പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുളളവരുമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്ന് അപേക്ഷ സൗജന്യമായി ലഭിക്കും. ഫെബ്രുവരി മൂന്ന് വൈകിട്ട് അഞ്ചിന് മുമ്പ് തിരുവനന്തപുരം മേഖല (തിരുവനന്തപുരം കൊല്ലം. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍) വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെസിപി ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം 695036 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0471 2460667, 9188430667.
- Log in to post comments