ജില്ലയില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടപടി കാര്യക്ഷമമായി പൂര്‍ത്തിയാക്കി: ജില്ലാ കലക്ടര്‍
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അനുമോദിച്ചു
പത്തനംതിട്ട ജില്ലയില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടപടി സമാധാനപരമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കിയതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനുമോദന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് നടപടി കൃത്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ഉത്തരവാദിത്തം അഭിനന്ദനാര്‍ഹമാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഇലക്ഷന് കമ്മീഷന്റെ അനുമോദനം ജില്ലയ്ക്ക് ലഭിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചടങ്ങില്‍ അനുമോദിച്ചു. തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എഡിഎം ബി ജ്യോതി,
ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments