Skip to main content

ഗതാഗത നിരോധനം

കോന്നി ചേരിമുക്ക്- പിഎം റോഡില്‍ കോണ്‍ക്രീറ്റ് നടക്കുന്നതിനാല്‍ ഇന്നു (ഫെബ്രുവരി 3 ചൊവ്വ) മുതല്‍ ഫെബ്രുവരി 25 വരെ വാഹനഗതാഗതം നിരോധിച്ചു. പൂങ്കാവില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ചേരിമുക്ക് ജംഗ്ഷനില്‍ നിന്ന് കോന്നിയിലേക്ക് പോകേണ്ടതും പി എം റോഡ് വഴി ചേരിമുക്കിലേക്ക് വരുന്ന വാഹനങ്ങള്‍ എലിയറയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം വഴിയും പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date