Skip to main content

കെട്ടിട നികുതി സമാഹരണ ക്യാമ്പ്

 

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി സമാഹരണത്തിനുളള ക്യാമ്പ് ഫെബ്രുവരി നാല്  മുതല്‍ 10 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ  ക്യാമ്പ് നടക്കും.
തീയതി, സമയം, സ്ഥലം ക്രമത്തില്‍ ചുവടെ.
 

ഫെബ്രുവരി നാല്  രാവിലെ 10.30 മുതല്‍ 3.00 വരെ ഭുവനേശ്വര ക്ഷേത്രത്തിന് സമീപം (രാധാമണി മണ്ണില്‍ന്റെ വസതി)
ഫെബ്രുവരി ആറ് രാവിലെ 11 മുതല്‍ 3.30 വരെ, വള്ളത്തോള്‍ വായനശാല, കൈപ്പട്ടൂര്‍
ഫെബ്രുവരി അഞ്ച് രാവിലെ 11 മുതല്‍ 3.30 വരെ, തൃപ്പാറ കുരിശുംമൂട് (ബിജു ഇടയിരങ്ങാട്ടിലിന്റെ വസതി)
ഫെബ്രുവരി നാല് രാവിലെ 10.30 മുതല്‍ 3 വരെ, 90-ാം നമ്പര്‍ അങ്കണവാടി മായാലില്‍
ഫെബ്രുവരി അഞ്ച് രാവിലെ 10.30 മുതല്‍ 3 വരെ, എന്‍എസ്എസ് കരയോഗകെട്ടിടം ,വാഴമുട്ടം ഈസ്റ്റ്
ഫെബ്രുവരി നാല് രാവിലെ 11 മുതല്‍ 3.30 വരെ, പുളിനില്‍ക്കുന്നതില്‍ ജംഗ്ഷന്‍
ഫെബ്രുവരി 10 രാവിലെ 10.30 മുതല്‍ 3 വരെ, സൊസൈറ്റി ശാഖ കിടങ്ങേത്ത്
ഫെബ്രുവരി 10 രാവിലെ 11 മുതല്‍ 3.30 വരെ, സാംസ്‌കാരിക നിലയം, ഞക്കുനിലം
ഫെബ്രുവരി ഒമ്പത് രാവിലെ 11 മുതല്‍ 3.30 വരെ വള്ളിക്കോട് വായാനശാല
ഫെബ്രുവരി ആറ് രാവിലെ 10.30 മുതല്‍ 3 വരെ വിളയില്‍പ്പടി ജംഗ്ഷന്‍
ഫെബ്രുവരി ഒമ്പത് രാവിലെ 10.30 മുതല്‍ 3 വരെ റേഷന്‍കട, കുടമുക്ക്
ഫെബ്രുവരി ഒമ്പത് രാവിലെ 11 മുതല്‍ 3.30 വരെ റേഷന്‍കട തെക്കേക്കുരിശ്
ഫെബ്രുവരി അഞ്ച് രാവിലെ 11 മുതല്‍ 3.30 വരെ സിവിസ് സ്മാരക ഗ്രന്ഥശാല നരിയാപുരം
ഫെബ്രുവരി 10 രാവിലെ 10.30 മുതല്‍ 3 വരെ എസ്എന്‍ഡിപി മന്ദിരം നരിയാപുരം
 

date