Skip to main content

കേസ് വര്‍ക്കര്‍  അഭിമുഖം ഫെബ്രുവരി 13ന്

ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കേസ് വര്‍ക്കര്‍ (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍) /സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് വനിതകളെ നിയമിക്കുന്നു.  
ഒഴിവ്: 2. പ്രായപരിധി: 25-45.  ഹോണറേറിയം: 28,000 രൂപ.
യോഗ്യത: നിയമം / സോഷ്യല്‍ വര്‍ക്ക് (മെഡിക്കല്‍, സൈക്യാട്രി ) /സോഷ്യോളജി / സോഷ്യല്‍ സയന്‍സ് / സൈക്കോളജി  വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ, സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാരേതര പദ്ധതികള്‍/പ്രോഗ്രാമുകളുടെ ഭാഗമായി സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതുമായ വനിത. പത്തനംതിട്ട ജില്ലക്കാര്‍ക്ക് മുന്‍ഗണന.
ഫോട്ടോപതിച്ച ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി  13 രാവിലെ 11.30 ന് പത്തനംതിട്ട ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.
അപേക്ഷയുടെ മുകളില്‍ 'കേസ് വര്‍ക്കര്‍ തസ്തിക- അപേക്ഷ' എന്ന് രേഖപ്പെടുത്തണം.
ഫോണ്‍ : 0468 2329053.

date